കോട്ടയം: കൊല്ലത്ത് യുവ യുവ ഡോക്ടർ ആയ വന്ദന ദാസ് കൊലചെയ്യപ്പെട്ട സംഭവത്തിൽ കെഎസ്‌യു കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

കെഎസ്‌യു കോട്ടയം ജില്ലാ പ്രസിഡന്റ് കെ എൻ നൈസാം അധ്യക്ഷത വഹിച്ച പ്രതിഷേധ പരിപാടിയിൽ കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി എം പി സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാർ ആഭ്യന്തരത്തിൽ വൻ പരാജയമാണന്നും ഭരണകൂടത്തെ നോക്കുകുത്തിയാക്കി ഗുണ്ടകൾ അഴിഞ്ഞാടുകയാണ് എന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ സുരക്ഷയെ മുൻനിർത്തി ഭരണത്തിൽ വന്ന സർക്കാർ സ്ത്രീകൾക്ക് ഭീഷണിയായി മാറിയിരിക്കുകയാണ്. കൃത്യമായ ചട്ടങ്ങൾ പാലിക്കാതെ നടന്നതിനാൽ ആണ് വന്ദന ദാസ് എന്ന നാളെയുടെ പ്രതീക്ഷയായ യുവ ഡോക്ടറുടെ ജീവൻ ഹനികേണ്ടിവന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെ എസ് യൂ സംസ്ഥാന ഉപാധ്യക്ഷ ആൻ സെബാസ്റ്റ്യൻ മുഖ്യ പ്രഭാഷണം നടത്തി, കെ എസ് യൂ മുൻ ജില്ലാ പ്രസിഡന്റ്‌ ജോർജ് പയസ്, സംസ്ഥാന ഭാരവാഹികളായ ജിത്തു ജോസ്, സെബാസ്റ്റ്യൻ ജോയ്, യൂത്ത് കോൺഗ്രസ്‌ ജില്ലാ ഭാരവാഹികളായ എംകെ ഷമീർ, അനീഷ തങ്കപ്പൻ, ലിബിൻ ഐസക്, ജിതിൻ ജോർജ്, റാഷ്മോൻ, കെ എസ് യൂ നേതാക്കന്മാരായ, എബിൻ ആന്റണി യെഷ്വന്ത്, അർജുൻ രമേശ്‌,ജെസ്റ്റസ്പുതുശേരി,അലൻ ഷാജി, അശ്വിൻ സാബു, പാർഥിവ് സലിമോൻ,അമിൻ നജീബ്, ഷൈൻ,അലൻ പാമ്പുരി, തോമസുകുട്ടി, തുടങ്ങിയവർ സംസാരിച്ചു

By Fazil

Leave a Reply

Your email address will not be published. Required fields are marked *