ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന കായിക താരങ്ങളിൽ ഒന്നാമനായി പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ. പ്രമുഖ സാമ്പത്തിക വിശകലന സ്ഥാപനമായ ഫോബ്സിന്റെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ 12 മാസത്തെ ക്രിസ്റ്റ്യാനോയുടെ വരുമാനം 1,112 കോടി രൂപയാണ്.

കഴിഞ്ഞ ജനുവരിയിൽ സൗദി ക്ലബ് അൽ നസ്റിലേക്ക് റെക്കോർഡ് പ്രതിഫലത്തിന് ചേക്കേറിയതാണ് റൊണാൾഡോയെ ഫോബ്സ് ലിസ്റ്റിൽ ഒന്നാമനാക്കിയത്. അർജന്റൈൻ ഇതിഹാസതാരം ലയണൽ മെസ്സിയെ പിന്നിലാക്കിയാണ് ക്രിസ്ത്യാനോ ഈ നേട്ടം കൈവരിച്ചത്.പിഎസ്ജിയുടെ യുവ സൂപ്പർ താരവും ഫോർവേഡുമായ കിലിയൻ എംബാപ്പെയാണ് മൂന്നാം സ്ഥാനത്ത്.മെസ്സിയുടെ വരുമാനം 104 മില്യൺ യൂറോയും എംബാപ്പയുടേത് 96 മില്യണുമാണ്.

ലെബ്രോണ്‍ ജെയിംസ്(ബാസ്‌കറ്റ് ബോള്‍-972 കോടി രൂപ), കനേലോ അല്‍വാരേസ്(ബോക്‌സിംഗ്-898 കോടി രൂപ), ഡസ്റ്റിന്‍ ജോണ്‍സണ്‍(ഗോള്‍ഫ്-874 കോടി രൂപ), ഫില്‍ മൈക്കിള്‍സണ്‍(ഗോള്‍ഫ്-866 കോടി രൂപ), സ്റ്റീഫന്‍ കറി(ബാസ്‌കറ്റ് ബോള്‍- 817 കോടി രൂപ), റോജര്‍ ഫെഡറര്‍(ടെന്നിസ്-776 കോടി രൂപ), കെവിന്‍ ഡ്യുറന്റ്(ബാസ്‌കറ്റ് ബോള്‍- 727 കോടി രൂപ) എന്നിവരാണ് കായികതാരങ്ങളുടെ സമ്പന്നപട്ടികയില്‍ ആദ്യ പത്തില്‍ ഇടം പിടിച്ചവര്‍.

By Fazil

Leave a Reply

Your email address will not be published. Required fields are marked *