ആലപ്പുഴ: കൊമ്മാടിയിൽ കലുങ്ക് നിർമിക്കാനായി റോഡിലെടുത്ത കുഴിയിൽ വീണ് മധ്യവയസ്കൻ മരിച്ചു. കളരിക്കൽ പ്ലാക്കിൽ വീട്ടിൽ ജോയ് (50) ആണ് മരിച്ചത്.

മത്സ്യത്തൊഴിലാളിയായ ജോയി സൈക്കിളിൽ പോകുന്നതിനിടെ രാത്രിയിൽ കുഴിയിൽ വീഴുകയായിരുന്നു. മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരുന്നില്ല. അപകടത്തിന് ശേഷം കരാറുകാർ തിരക്കിട്ട് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു.

ഇന്നലെ വൈകീട്ട് നാലുമണിയോടെയാണ് റോഡു വെട്ടിയത്. രാത്രി ഇതുവഴിയെത്തിയവരാണ് അപകടത്തിൽപ്പെട്ടു കിടക്കുന്ന ജോയിയെ കണ്ടത്. സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

By Fazil

Leave a Reply

Your email address will not be published. Required fields are marked *