ചെന്നൈ: പ്രശസ്ത മൃദംഗ വിദ്വാന്‍ കാരൈക്കുടി ആര്‍ മണി (77) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. മൃദംഗത്തെ ലോകപ്രശസ്തമാക്കുന്നതിൽ വലിയ പങ്കുവഹിച്ച മണി ലോക പ്രശസ്‌തരായ പല സംഗീതജ്ഞർക്കും വാദ്യകലാകാരന്മാർക്കുമൊപ്പം വേദി പങ്കിട്ടിട്ടുണ്ട്.
1945ൽ കാരൈക്കുടിയിൽ ജനനം. രണ്ടാം വയസ്സുമുതൽ സംഗീതം പഠിച്ചു തുടങ്ങി. 1998ൽ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചു.
