പാലക്കാട്: കല്ലടിക്കോട് വീടിന്റെ ഭിത്തി ഇടിഞ്ഞു വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മണ്ണാത്തിപ്പാറ അബ്രഹാമിന്റെ ഭാര്യ ഷിജി (48) ആണ് മരിച്ചത്.

പഴയ വീടിന്റെ ഭിത്തി മറ്റൊരു സഹായിയോടൊപ്പം പൊളിച്ചുമാറ്റുന്നതിനിടെ ഒരു വശത്തെ ഭിത്തി ഇടിഞ്ഞു ഷിജിയുടെ തലയിലൂടെ വീഴുകയായിരിന്നു.

ഗുരുതരമായി പരിക്കേറ്റ ഷിജിയെ ഉടൻതന്നെ മണ്ണാർക്കാടുള്ള സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഈ വീട്ടിൽ നിന്നും മറ്റൊരു വീട്ടിലേക്ക് സഹോദരനും കുടുംബവും താമസം മാറിയ സമയത്തായിരുന്നു അപകടം.

By Fazil

Leave a Reply

Your email address will not be published. Required fields are marked *