കണ്ണൂർ: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നസുരേഷിനെതിരെ ക്രിമിനൽ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തളിപ്പറമ്പ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നേരിട്ട് എത്തിയാണ് അദ്ദേഹം ഹർജി നൽകിയത്.

മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ നടത്തിയ ആരോപണങ്ങളിൽ നിന്ന് പിൻമാറിയാൽ 30 കോടി നൽകാമെന്ന് വാഗ്ദാനം ചെയ്തെന്നസ്വപ്നയുടെ ഫെയ്സ്ബുക്ക് വെളിപ്പെടുത്തലിന് എതിരെയാണ് ക്രിമിനൽ മാനനഷ്ടക്കേസ്.

ഐപിസി 120 ബി, ഐപിസി 500 വകുപ്പുകൾ പ്രകാരം സ്വപ്ന സുരേഷിനെതിരെ കേസെടുക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

നേരത്തെ, സ്വപ്നയുടെ ആരോപണത്തിന് എതിരെ സിപിഎം തളിപ്പറമ്പ് ഏര്യാ സെക്രട്ടറി കെ സന്തോഷ് നൽകിയ പരാതിയിൽ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ ഹൈാക്കോടതി ആറു മാസത്തേക്ക് സ്റ്റേ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി നിയമ നടപടിയുമായി മുന്നോട്ടുപോകുന്നത്.


There is no ads to display, Please add some

By Fazil

Leave a Reply

Your email address will not be published. Required fields are marked *