(പുൽപ്പള്ളി)വയനാട്: വയനാട്ടിൽ വീണ്ടും കടുവ ആക്രമണം. പുൽപ്പള്ളിയിലാണ് കടുവയുടെ ആക്രമണമുണ്ടായത്. ചേപ്പില ശങ്കരമംഗലം നന്ദനന്റെ ആറുമാസം പ്രായമായ പശുക്കിടാവിനെയാണ് ഇന്നലെ രാത്രി പത്തുമണിയോടെ കടുവ കൊന്നത്.
പശുത്തൊഴുത്തിന് സമീപം കെട്ടിയിട്ടിരുന്ന പശുവിന്റെ കരച്ചിൽ കേട്ട് വീട്ടുകാർ വീടിന്പുറത്തിറങ്ങി നോക്കിയപ്പോഴാണ് കടുവപശുവിനെ ആക്രമിക്കുന്നത് കണ്ടത്. കടുവയെ കണ്ട വീട്ടുകാർ ഒച്ചയെടുക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തപ്പോൾ നൂറ്റിയൻപതു മീറ്റർ മാറി കടുവ പശുവിനെ ഉപേക്ഷിക്കുകയായിരുന്നു.
There is no ads to display, Please add some