കോട്ടയം: കലാ-കായിക താരങ്ങൾക്ക് അർഹതപ്പെട്ട ഗ്രേസ് മാർക്ക് നിഷേധിച്ചതിൽ കെ എസ് യു കോട്ടയം ജില്ലാ കമ്മിറ്റി DDE ഓഫീസിന് മുമ്പിൽ സർക്കുലർ കത്തിച്ച് പ്രതിഷേധിച്ചു.

പ്രതിഷേധ പരിപാടി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ കലാകായിക വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം പിന്തിരിപ്പൻ നയമാണ് എൽഡിഎഫ് സർക്കാർ സ്വീകരിക്കുന്നത് എന്ന് യൂത്ത് കോൺഗ്രസ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ് അഭിപ്രായപ്പെട്ടു. കേരളത്തിൻറെ ഭാവി വാഗ്ദാനമായ കലാകായിക താരങ്ങളോട് കേരള സർക്കാർ ചെയ്യുന്നത് വഞ്ചനയാണെന്നും, ഹയർ സെക്കൻഡറി വിദ്യാർഥികളുടെ ഇമ്പ്രൂവ്മെന്റ് പരീക്ഷയുമായി ബന്ധപ്പെട്ട് സർക്കാർ പുതിയതായി കൈക്കൊണ്ട തീരുമാനം പ്രതിഷേധാർഹവുമാണെന്ന് നിയുക്ത കെ എസ് യു ജില്ലാ പ്രസിഡന്റ് കെ എൻ നൈസാം അധ്യക്ഷ പ്രസംഗത്തിൽ സൂചിപ്പിച്ചു.
കേരളത്തിന്റെ ഭാവി വാഗ്ദാനങ്ങൾ വളർന്നുവരുന്ന പ്രായത്തിൽ തന്നെ സർക്കാർ അവർക്ക് പൂർണമായ പിന്തുണ നൽകണമെന്നും എത്രയും പെട്ടെന്ന് ഈ തീരുമാനത്തിൽ നിന്നും പിന്തിരിഞ്ഞ് വിദ്യാർത്ഥികൾക്ക് അർഹതപ്പെട്ട ഗ്രേസ് മാർക്ക് പുനസ്ഥാപിക്കണമെന്നും കെഎസ്‌യു മുൻ ജില്ലാ പ്രസിഡൻറ് ജോർജ് പയസ് ആവശ്യപ്പെട്ടു
. കെ എസ് യു സംസ്ഥാന ഭാരവാഹികളായ ജിത്തു ജോസ്, ജെസ്വിൻ റോയ്, നെസിയ മുണ്ടപ്പള്ളിയിൽ, എന്നിവർ പങ്കെടുത്തു.യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹികളായ എം.കെ ഷമീർ, ലിബിൻ ഐസക് , ജിതിൻ ജോർജ്,റാഷ്മോൻ ഓത്താറ്റിൽ, കെ എസ് യു ജില്ലാ ബ്ലോക്ക് ഭാരവാഹികളായ അബിൻ ആന്റണി , മാത്യു വർഗീസ് കിഴക്കേടം എന്നിവർ സംസാരിച്ചു. കെഎസ്‌യു ഭാരവാഹികളായ പാർഥിവ് സലിമോൻ,അലൻ ഷാജി,അശ്വിൻ സാബു, ,ഷൈൻ, അനസ്,ഫസൽ,ഇർഫാൻ എന്നിവർ നേതൃത്വം നൽകി .
