കൊച്ചി: എറണാകുളം മരടിൽ ഫർണിച്ചർ കടയിൽ തീപിടിത്തം. ഇടപ്പള്ളി സ്വദേശി മുജാഹിറിന്റെ കടയിലാണ് തീപിടിത്തം ഉണ്ടായത്.

ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ഫർണിച്ചറുകൾ നിർമിക്കുന്ന ഭാഗത്തുനിന്നാണ് തീപടർന്നത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

തീപിടുത്തത്തെ തുടർന്ന് ഫർണിച്ചറുകളിൽ ഭൂരിഭാഗവും കത്തിനശിച്ചു. തൃപ്പൂണിത്തുറ, കടവന്ത്ര, തോപ്പുപടി എന്നിവിടങ്ങളിൽനിന്നുള്ള ഏഴ് ഫയർ എഞ്ചിനുകൾ എത്തിയാണ് തീയണച്ചത്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *