മാവൂർ: ഊഞ്ഞാലിൽ നിന്നും വീണ് അഞ്ചു വയസ്സുകാരൻ മരിച്ചു. കൊടുവള്ളി അമ്പലക്കണ്ടിയിൽ ഓഡിറ്റോറിയത്തിൽ വിവാഹത്തിന് എത്തിയ മാവൂർ ആശാരി പുൽപറമ്പ് മുസ്തഫയുടെ മകൻ മുഹമ്മദ് നിഹാൽ ആണ് മരിച്ചത്.

ഇന്ന് ഉച്ചക്ക് ഒരു മണിയോടെ ആയിരുന്നു അപകടം. ഓഡിറ്റോറിയത്തിൽ കുട്ടികൾക്കായി തയാറാക്കിയ കളിസ്ഥലത്തെ ഊഞ്ഞാലിൽ കളിച്ചുകൊണ്ടിരിക്കെ നിഹാൽ തെറിച്ച് വീഴുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാായില്ല.

By Fazil

Leave a Reply

Your email address will not be published. Required fields are marked *