മലപ്പുറം: മലപ്പുറം എടവണ്ണയിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.എടവണ്ണ ചെമ്പക്കുത്ത് സ്വദേശി അറയിലകത്ത് റിതാൻ ബാസിൽ (28) ആണ് കൊല്ലപ്പെട്ടത്.
ഇദ്ദേഹത്തിന്റെ ശരീരത്തിൽ മൂന്നിടത്ത്വെടിയേറ്റ പാടുകൾ കണ്ടെത്തി.നെഞ്ചിലടക്കം മൂന്നിടത്താണ് വെടിയേറ്റത്. തലക്ക് പിന്നിൽ അടിയേറ്റുണ്ടായ പരിക്കും കണ്ടെത്തി. കൊലപാതകമാണെന്ന സംശയത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ശനിയാഴ്ച രാവിലെയാണ് റിദാന്‍ ബാസിത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കളോടൊപ്പം മല മുകളിലേക്ക് പോയ റിതാൻ അവർക്കൊപ്പം തിരിച്ച് വന്നില്ലെന്നും ഒറ്റക്ക് മലമുകളിൽ ഇരുന്നെന്നുമാണ് സുഹൃത്തുക്കളുടെ മൊഴി. ബന്ധുക്കളുടെ പരാതിയിൽ അന്വേഷണം നടത്തിയ പോലീസ് ചെമ്പക്കുത്ത് മലമുകളിൽ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. ഫോറൻസിക് പരിശോധനയിലാണ് വെടിയേറ്റാണ് മരണപ്പെട്ടതെന്ന് സ്ഥിരീകരിച്ചത്.
ഇതിന് മുന്‍പ് ഒരു കേസില്‍ പ്രതിയായിരുന്നു ബാസില്‍ എന്നാണ് പോലീസ് നല്‍കുന്ന വിവരം. നിലമ്പൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ എടവണ്ണ, വണ്ടൂർ, നിലമ്പൂർ സ്റ്റേഷനുകളിലെ സിഐമാരും പൊലീസുകാരും സ്ഥലത്തെത്തി. പ്രദേശത്ത് വിരലടയാള വിദഗ്ധരും പരിശോധന നടത്തിയിരുന്നു.
