കോട്ടയം: മണിമല വാഹനാപകടത്തില്‍ മരിച്ച യുവാക്കളുടെ വീട്ടിലെത്തി ജോസ് കെ മാണി എം പി.ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് ജോസ് കെ മാണി മണിമലയിലെ ജിൻസിന്റെയും ജീസിന്റെയും വീട്ടിൽ എത്തിയത്.
മണിമലയിലെത്തി യുവാക്കളുടെ വീട് സന്ദർശിച്ച അദ്ദേഹം കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നതായും നിങ്ങളെ അഭിമുഖിരിക്കാനുള്ള ബുദ്ധിമുട്ട് കാരണമാണ് ഇത്രയും ദിവസം വരാതിരുന്നതെന്ന് പറഞ്ഞു കൂടാതെ കുടുംബത്തിന് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തു. മണിമലയിലെ പ്രാദേശിക നേതാക്കൾക്കൊപ്പം എത്തിയ അദേഹം അരമണിക്കൂറിലധികം വീട്ടിൽ ചെലവഴിക്കുകയും ചെയ്തു.
ജോസ് കെ മാണിയുടെ മകനോട് വിദ്വേഷമൊന്നുമില്ലെന്ന്, മണിമല അപകടത്തില്‍ മരിച്ച സഹോദരങ്ങളുടെ പിതാവ് ജോളി നേരത്തെ പറഞ്ഞിരുന്നു. അതേസമയം, കേസുമായി മുന്നോട്ട് പോകാനാണ് കുടുംബത്തിൻ്റെ തീരുമാനം.
