എരുമേലി: തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ മുന്നേറ്റത്തിന് പിന്നാലെ എരുമേലി പഞ്ചായത്തിൽ ഭരണം തിരിച്ചുപിടിച്ച് യുഡിഎഫ്.പമ്പാവാലി വാർഡ് അംഗം സുബി സണ്ണി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഉച്ചക്ക് ശേഷം വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കും..

തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ ഒഴക്കനാട് വാർഡിൽ വിജയം നേടിയതോടെയാണ് രണ്ടുവട്ടം വഴുതി മാറിപ്പോയ പഞ്ചായത്ത് ഭരണം തിരിച്ചുപിടിക്കാനുള്ള നീക്കങ്ങൾ യുഡിഎഫ് വീണ്ടും നടത്തിയത്. യുഡിഎഫിനും എൽഡിഎഫിനും 11 അംഗങ്ങൾ വീതവും ഒരു സ്വതന്ത്രനും ഉൾപ്പെടുന്നതാണ് എരുമേലി പഞ്ചായത്ത്. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നറുക്കെടുപ്പിലൂടെയായിരുന്നു എൽഡിഎഫ് അധികാരത്തിൽ എത്തിയത്.സിപിഎമ്മിലെ തങ്കമ്മ ജോർജുകുട്ടി ആയിരുന്നു എരുമേലി പഞ്ചായത്ത് പ്രസിഡന്റ്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *