കോട്ടയം: മണിമലയിൽ രണ്ട് യുവാക്കളുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിന് കാരണക്കാരനായി വാഹനമോടിച്ച ജോസ് കെ മാണിയുടെ മകൻ കെ എം മാണി ജൂനിയറിനെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് കേരളാ കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രസാദ് ഉരുളികുന്നം ആവശ്യപ്പെട്ടു.

സാധാരണക്കാർക്ക് ഒരു നിയമവും ജനപ്രതിനിധികൾക്ക് മറ്റൊരു നിയമവും എന്നത് അംഗീകരിക്കാൻ കഴിയില്ല. ഭരണത്തിൻ്റെ തണലിൽ പ്രതിയെ രക്ഷിക്കാൻ ശ്രമിക്കുകയും മെഡിക്കൽ പരിശോധന നടത്താത്ത പോലീസ് നടപടി ദൂരൂഹത ഉളവാക്കുന്നതാണ്.സാധാരണക്കാരൻ്റെ വാഹനമായിരുന്നു ഇടിച്ചിരുന്നെങ്കിൽ പോലീസിൻ്റെ സമീപനം വ്യത്യസ്ഥമാകുമായിരുന്നുവെന്നും പ്രസാദ് ഉരുളികുന്നം ആരോപിച്ചു

By Fazil

Leave a Reply

Your email address will not be published. Required fields are marked *