കോട്ടയം: കേരളാ കോൺഗ്രസ് (എം ) ചെയർമാൻ ജോസ് കെ മാണി എംപി യുടെ മകൻ അറസ്റ്റിൽ. കെ.എം മാണി ജൂനിയറിനെ (കുഞ്ഞുമാണി)യാണ് അറസ്റ്റ് ചെയ്തത്.ശനിയാഴ്ച വൈകിട്ടോടെ ഇയാൾ ഓടിച്ച വാഹനം ഇടിച്ച് രണ്ടുപേര്‍ മരിച്ചു.ഇതേ തുടർന്നായിരുന്ന അറസ്റ്റ്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തില്‍ വിട്ടു.
ജോസ് കെ. മാണിയുടെ മകന് ഓടിച്ച ഇന്നോവ കാർ ബന്ധുവീട്ടിൽ പോയി മടങ്ങി വരികയായിരുന്ന മണിമല സ്വദേശികളുടെ സ്കൂട്ടറുമായി കൂട്ടിയിടി ക്കുകയായിരുന്നു.അപകടത്തിൽ പതാലിപ്ലാവ് കുന്നുംപുറത്ത്താഴെ മാത്യു ജോണ്‍ (35), സഹോദരൻ ജിന്‍സ് ജോണ്‍ (30) എന്നിവരാണ് മരിച്ചത്.
അലക്ഷ്യമായി വാഹനമോടിച്ചതിനും മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കുമാണ് കെ.എം മാണിക്കെതിരേ കേസെടുത്തിരിക്കുന്നത്.
