മലപ്പുറം: നവകേരള സദസ്സിൽ പങ്കെടുക്കാൻ വിദ്യാർഥികളെ എത്തിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ കർശന നിർദേശം. ഒരു സ്കൂളിൽ നിന്ന് കുറഞ്ഞത് 200 കുട്ടികളെ എത്തിക്കണം.
മലപ്പുറം തിരൂരങ്ങാടി ഡി.ഇ.ഒ വിളിച്ചു ചേർത്ത പ്രധാനധ്യാപകരുടെ യോഗത്തിലാണ് നിർദേശം നൽകിയത്.സ്കൂളുകൾക്ക് അവധി നൽകാനും നിർദേശമുണ്ട്.
