രണ്ട് മാസം നീണ്ടുനിന്ന ഭാഗ്യാന്വേഷികളുടെ കാത്തിരിപ്പിന്ന് ഇന്ന് ഉച്ചയോടെ അവസാനമാകും. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ്- പുതുവത്സര ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ് ഉച്ചയ്ക്ക് രണ്ടിന് നടക്കും. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടക്കുക. 20 കോടിയാണ് ബമ്പറിന്റെ ഒന്നാം സമ്മാനം. 400 രൂപയാണ് ഒരു ടിക്കറ്റിന്റെ വില.

