ഇത്തവണയും ക്രിസ്മസ് – പുതുവത്സര ബംപറിലൂടെ ഭാഗ്യം തേടിയെടുത്തുമെന്ന് പ്രതീക്ഷിച്ചത് നിരവധി പേരാണ്. കാത്തുകാത്തിരുന്ന നറുക്കെടുപ്പിന്‍റെ ഫലം പുറത്തുവരുമ്ബോള്‍ 20 കോടിയുടെ ബംപറടിച്ചത് XD 387132 എന്ന നമ്ബറിനാണ്.
എന്നാല്‍ സർക്കാർ ഖജനാവിനാണ് ക്രിസ്മസ് – പുതുവത്സര ബംപറടിച്ചതെന്ന് പറഞ്ഞാല്‍ അത് ഒട്ടും അതിശയോക്തിയാകില്ല. കാരണം കിട്ടിയാല്‍ കിട്ടിയെന്ന് കരുതി 400 രൂപ മുടക്കി ടിക്കറ്റെടുത്തത് 47 ലക്ഷം പേരാണ്. ഇതിലൂടെ സർക്കാർ ഖജനാവിലേക്ക് എത്തുക കോടികളാണ്.
അൻപത് ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ സംസ്ഥാന ലോട്ടറി വകുപ്പ് അച്ചടിച്ചത്. ഇതില്‍ നാല്പത്തി ഏഴ് ലക്ഷത്തി അറുപത്തി അയായിരത്തി അറുന്നൂറ്റി അമ്ബത് (47,65,650) ടിക്കറ്റുകളും വിറ്റുപോയി. ഒരു ടിക്കറ്റ് വില 400 രൂപയാണ്. ഇതിലൂടെ 190 കോടിയില്‍ അധികമാണ് സംസ്ഥാന സർക്കാരിന് വിറ്റുവരവ് (1,906,260,000). ഇതുകൂടാതെ ടാക്സ് ഇനത്തിലും സർക്കാരിലേക്ക് വരുമാനം ലഭിക്കും.
എന്നാല്‍ ഈ തുക മുഴുവനായും സർക്കാരിലേക്ക് എത്തില്ല. ഏജൻസി കമ്മീഷൻ, അച്ചടിക്കൂലി, ഭരണപരമായ ചെലവുകള്‍, സമ്മാനത്തുക എന്നിവ കഴിഞ്ഞുള്ള തുകയാണ് സർക്കാരിലേക്ക് എത്തുക. കഴിഞ്ഞ വർഷം (2023 – 24) നാല്‍പ്പത്തി അഞ്ച് ലക്ഷത്തി അറുപത്തി അയായിരത്തി അറുന്നൂറ്റി അമ്ബത് ടിക്കറ്റുകളാണ് വിറ്റിരുന്നത്. ഇക്കുറി 2 ലക്ഷത്തിലേറെ ടിക്കറ്റുകള്‍ വില്‍ക്കാനായി എന്നതും സർക്കാരിന് നേട്ടം തന്നെ. കഴിഞ്ഞ വർഷം 180 കോടിയില്‍ അധികമായിരുന്നു വിറ്റുവരവ്. ഇക്കുറി ആ വകയില്‍ തന്നെ 10 കോടി അധികം ഖജനാവില്‍ എത്തും.
There is no ads to display, Please add some