ക്ഷേമ പെൻഷൻ ഗുണഭോക്താക്കളുടെ വാർഷിക മസ്‌റ്ററിങ്ങിനുള്ള സമയപരിധി സെപ്റ്റംബർ 10 വരെ നീട്ടി.ഞായറാഴ്‌ച അവസാനിക്കുന്ന സമയപരിധി നീട്ടിനൽകണമെന്ന ആവശ്യം പരിഗണിച്ചാണ്‌ പുതിയ തീരുമാനം. സാമുഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ സമയപരിധിക്കുള്ളിൽ അക്ഷയ കേന്ദ്രങ്ങൾ വഴി മസ്‌റ്ററിങ്ങ്‌ നടത്താനാകും.

അതേസമയം, ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകര്‍ക്കും ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചു. സര്‍വീസ് പെന്‍ഷന്‍കാര്‍ക്കുള്ള ക്ഷാമാശ്വാസവും ഒരു ഗഡു അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. കുടിശ്ശിക അടക്കം രണ്ടുമാസത്തെ ക്ഷേമപെൻഷൻ വിതരണം ചെയ്ത് തുടങ്ങി.

യുജിസി, എഐസിടിഇ, മെഡിക്കല്‍ സര്‍വീസസ് ഉള്‍പ്പെടെയുള്ളവര്‍ക്കും ഡിഎ, ഡിആര്‍ വര്‍ധനവിന്റെ ആനുകൂല്യം ലഭിക്കും. സെപ്തംബര്‍ ഒന്നിന് ലഭിക്കുന്ന ശമ്പളത്തിനും പെന്‍ഷനുമൊപ്പം പുതിയ ആനുകൂല്യം കിട്ടി തുടങ്ങും. ഇതുവഴി സര്‍ക്കാരിന്റെ വാര്‍ഷിക ചെലവില്‍ ഏകദേശം 2000 കോടി രൂപയുടെ വര്‍ധനവുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *