മുണ്ടക്കൈ ടൗൺഷിപ്പ് നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. 30 വീടുകൾ ഉൾപ്പെടുന്നതാണ് ടൗൺഷിപ്പ്. 27 വീടുകളുടെ വാർപ്പ് പൂർത്തിയായി. ആദ്യ ഘട്ട വീട് കൈമാറ്റം ഫെബ്രുവരിയിൽ നടക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അടുത്ത വർഷത്തോടെ ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷംവീട് പൂർത്തിയാക്കും. അതി ദാരിദ്ര്യ നിർമാർജനം സാധ്യമാക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ പങ്ക് വലുതാണ്. പുതിയ ഭരണസമിതികളുടെ ചുമതല കൂടുതൽ വിപുലമാണ്. സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം തുടങ്ങി. ഭാവി തലമുറയുടെ ആഗ്രഹത്തിനൊത്ത് പ്രവർത്തിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം. വികസനത്തിന്റെ ഗുണഫലങ്ങൾ എല്ലാവരിലേക്കും എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനാകണം.

