അന്തരിച്ച മുഖ്യമന്ത്രിയും സിപിഎമ്മിന്റെ മുതിർന്ന നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ സ്മരണയ്ക്ക് വി.എസ്. സെന്റർ സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു. ഇതിനായി 20 കോടി രൂപ നീക്കിവെക്കും.

കേരളത്തിലെ സാമൂഹികജീവിതത്തിലെ ജ്വലിക്കുന്ന ഏടാണ് വി.എസിന്റെ സമരജീവിതമെന്നും അദ്ദേഹത്തിന്റെ ഐതിഹാസികമായ പോരാട്ടവും ജീവിതവും അടയാളപ്പെടുത്താനും പുതിയ തലമുറയ്ക്ക് പകർന്നു നൽകാനുമാണ് തിരുവനന്തപുരത്ത് വി.എസ്. സെന്റർ സ്ഥിപിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *