ഡോക്ടര്‍മാര്‍ എഴുതുന്ന മരുന്ന് കുറിപ്പടികള്‍ വായിക്കാന്‍ പ്രയാസമാണെന്ന പരാതിയെ തുടര്‍ന്ന് രോഗികള്‍ക്ക് കൂടി വായിക്കാന്‍ കഴിയുന്ന രീതിയില്‍ ഡോക്ടര്‍മാര്‍ മരുന്ന് കുറിപ്പടികള്‍ എഴുതണമെന്ന് കോടതി പോലും നിര്‍ദ്ദേശിക്കുന്ന അവസ്ഥയുണ്ടായിരുന്നു. എന്നാല്‍, ഇന്നും ചില ഡോക്ടമാരുടെ കുറിപ്പടികള്‍ കണ്ടാല്‍ അത് രഹസ്യ സന്ദേശമാണോ എന്ന സംശയം കാഴ്ചക്കാരനുണ്ടാകും. അത്തരമൊരു കുറിപ്പടി കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

പീപ്പിൾസ് സമാചാര്‍ എന്ന എക്സ് ഹാന്‍റില്‍ നിന്നാണ് വിചിത്രമായ ഈ മരുന്ന് കുറിപ്പടി പങ്കുവയക്കപ്പെട്ടത്. കുറിപ്പടി പങ്കുവച്ച് കൊണ്ട് ഇങ്ങനെ കുറിച്ചു. ‘സത്നയുടെ ഡോക്ടർ സാബ് അത്തരമൊരു ലഘുലേഖ എഴുതി, ‘തോന്നുന്നത് പോലെ വായിച്ചോളൂ’ എന്ന ചൊല്ല് ഒരു ചൊല്ലായി മാറി, കുറിപ്പടി വൈറലാകുന്നത് കാണുക’.

കുറുപ്പടി സമൂഹ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ മധ്യപ്രദേശിലെ ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ (സിഎംഎച്ച്ഒ) ഡോക്ടർക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മധ്യപ്രദേശിലെ സത്‌നയിലെ രോഗി കല്യാൺ സമിതിയിൽ പ്രാക്ടീസ് ചെയ്യുന്ന ഒരു ഡോ. അമിത് സോണിയാണ് ഈ വിചിത്ര കുറിപ്പടി എഴുതിയത്. റിപ്പോർട്ടുകൾ പ്രകാരം 46 കാരനായ അരവിന്ദ് കുമാർ സെൻ ശരീരവേദനയും പനിയുമായി ആശുപത്രിയില്‍ എത്തിയതായിരുന്നു.

അരവിന്ദ് കുമാർ ഡോക്ടര്‍ എഴുതി നല്‍കിയ മരുന്ന് കുറിപ്പടിയുമായി നിരവധി ഫാർമസികള്‍ കയറി ഇറങ്ങിയെങ്കിലും ആര്‍ക്കും കുറിപ്പടിയില്‍ എഴുതിയ മരുന്നുകള്‍ എന്താണെന്ന് മനസിലായില്ല. കുറിപ്പടിയിലെ ‘ഡബ്യൂ’, ‘225’ എന്നീ രണ്ട് വാക്കുകള്‍ മാത്രമാണ് വ്യക്തമായി വായിക്കാന്‍ കഴിയുന്നവ. മറ്റുള്ളവയെല്ലാം കൊച്ച് കുട്ടികള്‍ കുത്തി വരയ്ക്കുന്നത് പോലുള്ള കുത്തിവരകള്‍ മാത്രമാണ്.

2024 സെപ്തംബര്‍ 4 എന്ന തിയതി കുറിപ്പടിയില്‍ പ്രിന്‍റ് ചെയ്തിട്ടുണ്ട്. കുറിപ്പടി വൈറലായതിന് പിന്നാലെ ‘ഇത്തരത്തില്‍ മരുന്ന് കുറിപ്പടികള്‍ എഴുതുന്ന ഡോക്ടര്‍മാരുടെ ലൈസന്‍സ് റദ്ദാക്കണ’മെന്നായിരുന്നു സമൂഹ മാധ്യമ ഉപയോക്താക്കള്‍ എഴുതിയത്. ‘വിദേശ രാജ്യങ്ങളിലെ പോലെ ഇന്ത്യയിലും കുറിപ്പടികൾ അച്ചടിക്കണം. എന്തിനാണ് കൈകൊണ്ട് എഴുതുന്നത്? അത് ടൈപ്പ് ചെയ്‌ത് പ്രിന്‍റ് ചെയ്‌ത് രോഗിക്ക് കൊടുത്താൽ മതി,’ മറ്റൊരു കാഴ്ചക്കാരന്‍ എഴുതി.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *