എരുമേലി: എരുമേലി ഗ്രാമപഞ്ചായത്തിന്റെ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ സിപിഐ എം എരുമേലി ലോക്കൽ സെക്രട്ടറിയും ശ്രീനിപുരം വാർഡ് അംഗവുമായ വി.ഐ അജി വിജയിച്ചു.
അവിശ്വാസത്തിലൂടെ പുറത്താക്കപ്പെട്ട സ്വതന്ത്ര അംഗവും കോൺഗ്രസ് പിന്തുണയോടെ മൽസരിച്ച ഇ.ജെ ബിനോയിക്ക് 10 വോട്ടും അജിക്ക് 12 വോട്ടും ലഭിച്ചപ്പോൾ പൊരിയൻമല വാർഡംഗമായ ലിസി സജിയുടെ വോട്ട് അസാധുവായി.
