തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കടുത്ത പോരാട്ടം നടന്ന മണ്ഡലങ്ങളിൽ ഒന്നാണ് വടകര.എല്‍ഡിഎഫിന് വേണ്ടി ജനപ്രിയ എംഎല്‍എ കെ.കെ ശൈലജയും യുഡിഎഫിന് വേണ്ടി കോണ്‍ഗ്രസിന്റെ യുവനിരയില്‍‌ കരുത്തനായ ഷാഫി പറമ്പിലുമാണ് പോരാട്ടം നയിച്ചത്. എംഎല്‍എമാര്‍ നേര്‍ക്കു നേര്‍ മത്സരിച്ച മണ്ഡലത്തില്‍ വിജയിയെ അറിയാന്‍ ഇനിയും കാത്തിരിക്കണം. എന്നാല്‍ ഇപ്പോള്‍ വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന് വിജയം പ്രവചിച്ചിരിക്കുകയാണ് റാഷിദ് സി പി. നേരത്തെ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രവചിച്ച് വൈറലായ ആളാണ് റാഷിദ്.

വടകരയില്‍ ഷാഫി പറമ്പിലിന് 88,500-1,14,000 വോട്ടിന്റെ ഭൂരിപക്ഷമാണ് റാഷിദ് പ്രവചിക്കുന്നത്. ‘ശൈലജ ടീച്ചര്‍ക്ക് പാര്‍ട്ടി വോട്ടിനപ്പുറം സമാഹരിക്കാനുള്ള രാഷ്ട്രീയ സാഹചര്യം നിലവില്‍ ഉണ്ടായിരുന്നില്ല. ടീച്ചര്‍ അമ്മ വിളി പോലും പാര്‍ട്ടി സര്‍ക്കിളിന് അപ്പുറം വലിയ രീതിയില്‍ ഏശിയിട്ടില്ല. കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പിലെ, മട്ടന്നൂരിലെ വലിയ വിജയത്തിന് ശേഷം ടീച്ചറുടെ പൊളിറ്റിക്കല്‍ ഗ്രാഫില്‍ നല്ല വേരിയേഷന്‍ ഉണ്ടായിരുന്നു’ എന്നും റാഷിദ് അഭിപ്രായപ്പെട്ടു.

സി പി റാഷിദിന്റെ പ്രവചനം ഇങ്ങനെ

യു ഡി എഫ് 48.5% – 53.5%എല്‍ ഡി എഫ് 40.5 % – 44.%ബി ജെ പി 6 % – 9.5 %ഷാഫി പറമ്പില്‍, 88500 – 114000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കും. വടകരയുടെ നിയുക്ത യുവ എം പി ക്ക് അഭിനന്ദനങ്ങള്‍.

ശൈലജ ടീച്ചര്‍ക്ക് പാര്‍ട്ടി വോട്ടിനപ്പുറം സമാഹരിക്കാനുള്ള രാഷ്ട്രീയ സാഹചര്യം നിലവില്‍ ഉണ്ടായിരുന്നില്ല. ടീച്ചര്‍ അമ്മ വിളി പോലും പാര്‍ട്ടി സര്‍ക്കിളിന് അപ്പുറം വലിയ രീതിയില്‍ ഏശിയിട്ടില്ല. കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പിലെ,മട്ടന്നൂരിലെ വലിയ വിജയത്തിന് ശേഷം ടീച്ചറുടെ പൊളിറ്റിക്കല്‍ ഗ്രാഫില്‍ നല്ല വേരിയേഷന്‍ ഉണ്ടായിരുന്നു.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *

You missed