ഇടുക്കി തൊടുപുഴയില്‍ വളർത്തുനായയെ വെട്ടിപ്പരിക്കേല്‍പിച്ച് ഉടമ. നായയുടെ ശരീരമാകെ വെട്ടിപ്പരിക്കേല്‍പിച്ച് തെരുവിലുപേക്ഷിക്കുകയായിരുന്നു.
വിളിച്ചിട്ട് അടുത്തേക്ക് വരാത്തതിനെ തുടർന്നാണ് ഇയാള്‍ നായയെ വെട്ടിപ്പരിക്കേല്‍പിച്ചത്. തൊടുപുഴ മുതലക്കോടം സ്വദേശി ഷൈജു തോമസാണ് നായയെ വെട്ടിപ്പരിക്കേല്‍പിച്ചത്. അനിമല്‍ റെസ്ക്യൂ ടീമെത്തി നായയെ അഭയകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഷൈജു തോമസിനെതിരെ തൊടുപുഴ പൊലീസ് കേസെടുത്തു.
മുതലക്കോടത്ത് ദേഹമാസകലം പരിക്കേറ്റ നായയെ കണ്ടെത്തുകയായിരുന്നു. യാത്രക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അനിമല്‍ റെസ്ക്യൂ ടീമെത്തി നായയെ അഭയകേന്ദ്രത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു. നായയ്ക്ക് മാരകമായി പരിക്കേറ്റതായി കണ്ടതിനെ തുടര്‍ന്ന് ഇവര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. നായയുടെ ഉടമക്കെതിരെ കേസെടുത്തു.

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. നായയുടെ ദേഹത്ത് എട്ടോളം വെട്ടേറ്റിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. അതേ സമയം നായയുടെ ഉടമ മദ്യലഹരിയിലായിരുന്നു എന്ന വിവരവും പുറത്തുവരുന്നുണ്ട്.

There is no ads to display, Please add some