കോട്ടയം: നഗരമധ്യത്തിൽ വിവിധ സ്ഥലങ്ങളിലായി എഴു പേരെ തെരുവ് നായ ആക്രമിച്ചു. നായയുടെ ആക്രമണത്തിൽ കടിയേറ്റ മുൻ നഗരസഭ ചെയർമാൻ പി.ജെ വർഗീസ് അടക്കം നാല് പേർ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. മുൻ കോട്ടയം നഗരസഭചെയർമാൻ പി.ജെ വർഗീസ് സാജൻ കെ ജേക്കബ്, ബി വർഗീസ്, വി.ജെ ഫുട് വെയർ ജീവനക്കാരൻ ഷാനവാസ് എന്നിവർക്കാണ് കടിയേറ്റത്.

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/BpqLGv5wPes9mbZqGEJjWq?mode=ac_t

ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കോട്ടയം കെ എസ് ആർ ടി സി സ്റ്റാൻഡ് ഭാഗത്ത് നിന്ന് ഓടിയെത്തിയ നായ ആദ്യം സ്റ്റാൻഡിന് സമീപത്ത് വച്ച് രണ്ട് പേരെ കടിച്ചു. ഇവിടെ നിന്ന് ഓടിയ നായ മാർക്കറ്റിനുള്ളിൽ എത്തി ഇവിടെയും ആളുകളെ കടിക്കുകയായിരുന്നു.

തുടർന്ന് തിരികെ കെ എസ് ആർ ടി സി ഭാഗത്ത് എത്തിയ നായ ആളുകളെ ആക്രമിക്കാൻ ഒരുങ്ങിയതോടെ നാടുകാർ ചേർന്ന് പ്രതിരോധിച്ചു. തുടർന്ന് സമീപത്തെ കാട്ടിൽ ഓടിക്കയറിയ നായ ഇത് വരെ പുറത്തിറങ്ങിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *