മയാമി: പ്രശസ്ത പോൺ ഫിലിം താരം സോഫിയാ ലിയോണി(26)യെ മരിച്ച നിലയിൽ കണ്ടെത്തി. യുഎസിലെ മയാമിയിലുള്ള അപ്പാർട്ട്‌മെന്റിൽ ഈ മാസം ഒന്നിന് സോഫിയയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് കുടുംബം അറിയിച്ചു. വീട്ടുകാര്‍ ഫോണിലൂടെ നിരന്തരം ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ഫലം കാണാതെ വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് സോഫിയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സോഫിയയുടെ രണ്ടാനച്ഛന്‍ മൈക്ക് റോമാറോയാണ് മരണവിവരം പുറത്തുവിട്ടത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സോഫിയയുടെ സംസ്കാര ചെലവുകള്‍ക്കായി പണം അഭ്യര്‍ഥിച്ചുകൊണ്ട് ‘ഗോഫണ്ട് മീ’ എന്ന വെബ്സൈറ്റില്‍ രണ്ടാനച്ഛന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 1997 ജൂൺ 10-ന് മയാമിയിൽ ജനിച്ച സോഫിയ പതിനെട്ടാം വയസ്സിലാണ് പോൺ ഫിലിം മേഖലയിലേക്ക് കടന്നു വന്നത്. സമൂഹമാധ്യമങ്ങളിൽ താരം സജീവമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *