കൽപറ്റ: വെറ്റിനറി കോളേജിൽ ആൾക്കൂട്ട വിചാരണയെത്തുടർന്ന് സിദ്ധാർഥൻ എന്ന വിദ്യാർഥി മരിച്ച സംഭവത്തിൽ ഡീനിനും അസിസ്റ്റന്റ് വാർഡനും സസ്പെൻഷൻ.

വീഴ്ചകളുണ്ടായെന്ന പരാതിയുയർന്ന സാഹചര്യത്തിൽ കോളേജ് ഡീൻ എം.കെ. നാരായണനേയും അസിസ്റ്റന്റ് വാർഡൻ ആർ. കാന്തനാഥനെയും പുതിയ വി.സി. ഡോ. സി.സി. ശശീന്ദ്രനാണ് സസ്പെൻഡ് ചെയ്തത്. നേരത്തെ ഇരുവരോടും വി.സി വിശദീകരണം തേടിയിരുന്നു.

വീഴ്ച സംഭവിച്ചിട്ടില്ലെന്നും കൃത്യമായ സമയത്ത് ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നുമായിരുന്നു ഡീൻ എം.കെ. നാരായണൻ മറുപടിയിൽ അറിയിച്ചത്. ഇത് തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ. ഇവർ സ്ഥാനത്ത് തുടരുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് വി.സി.ചൂണ്ടിക്കാട്ടി.

ആശുപത്രിയിൽവെച്ച് സിദ്ധാർഥന്റെ മരണം സ്ഥിരീകരിച്ച് പത്തു മിനിറ്റിനുള്ളിൽത്തന്നെ സിദ്ധാർഥന്റെ അമ്മാവനെ വിവരമറിയിച്ചിട്ടുണ്ടെന്നും വീഴ്ചയുണ്ടായിട്ടില്ലെന്നും ഡീൻ എം.കെ. നാരായണൻ മാധ്യമങ്ങേളാട് പറഞ്ഞിരുന്നു.

സിദ്ധാർഥന്റെ മരണത്തിൽ വൈസ് ചാൻസലർ എം.ആർ. ശശീന്ദ്രനാഥിനെ നേരത്തെ ഗവർണർ സസ്പെൻഡ് ചെയ്തിരുന്നു.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *

You missed