സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം നവംബർ 15 മുതൽ 18 വരെ ആലപ്പുഴയിൽ നടക്കും. നഗരത്തിലെ ലിയോതേർട്ടീന്ത് ഹൈസ്‌കൂൾ, ലജനത്തുൽ മുഹമ്മദീയ ഹയർ സെക്കൻററി സ്കൂൾ, സെന്റ് ജോസഫ് ഹൈസ്‌കൂൾ എസ്.ഡി.വി.ബോയ്സ്, ഗേൾസ് എന്നീ സ്‌കൂളുകളിലെ പ്രത്യേകം സജ്ജമാക്കിയ വേദികളിലാണ് ശാസ്ത്രോത്സവം നടക്കുക.
ശാസ്ത്രോത്സവത്തിൻ്റെ പ്രധാന വേദിയായ സെന്റ് ജോസഫ് ഹൈസ്‌കൂളിൽ സാമൂഹികശാസ്ത്ര, ഐടി മേളകളും, ലിയോ തേർട്ടീന്ത് സ്കൂളിൽ ശാസ്ത്ര മേളയും, ലജ്ജനത്തുൽ മുഹമ്മദീയ ഹൈസ്കൂളിൽ ഗണിതശാസ്ത്രമേളയും നടക്കും. പ്രവർത്തി പരിചയമേള എസ്.ഡി. വി. ബോയ്സ്, ഗേൾസ് സ്കൂളുകളിലാണ് നടക്കുക.
കൂടാതെ കരിയർ സെമിനാർ, കരിയർ എക്‌സിബിഷൻ, എന്റർ ടൈമിംഗ് പ്രോഗാം തുടങ്ങിയവും ലിയോ തേർട്ടീന്ത് സ്കൂൾ ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ വേദികളിലായി നടക്കും. 5,000 ത്തോളം വിദ്യാർത്ഥികൾ 180 ഓളം ഇനങ്ങളിലായാണ് സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ പങ്കെടുക്കുന്നത്.
പൊതുവിദ്യാഭ്യാസ ഡയറക്‌ടർ കെ. ജീവൻബാബു IAS നവംബർ 15ന് രാവിലെ 9.00 മണിക്ക് പതാക ഉയർത്തും. വൈകുന്നേരം 4.00 മണിക്ക് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്യും. യുവജനക്ഷേമ വകുപ്പ് മന്ത്രിയും സംഘാടക സമിതി ചെയർമാനുമായ സജി ചെറിയാൻ, കൃഷി മന്ത്രി പി.പ്ര സാദ് എന്നിവർ വിശിഷ്‌ടാതിഥികളാകും.
There is no ads to display, Please add some