ബാലരാമപുരം: എസ്ഡിപിഐ മണലി ബ്രാഞ്ച് കമ്മിറ്റി അംഗവും, ജീവകാരുണ്യ പ്രവർത്തകനുമായ ഇഖ്ബാൽ സാഹിബിൻ്റെ വിയോഗത്തിൽ എസ്ഡിപിഐ ബാലരാമപുരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുശോചന യോഗം നടത്തി. എസ്ഡിപിഐ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് ഷാജിയുടെ അദ്ധ്യക്ഷതയിൽ നടത്തപ്പെട്ട യോഗത്തിൽ വിവിധ രാഷ്ട്രീയ, സംഘടന മേഖലയിലെ നിരവധി പ്രമുഖർ പങ്കെടുത്തു.
തൻ്റെ അടിയുറച്ച രാഷ്ട്രീയ നിലപാടിൽ നിന്നു കൊണ്ടുതന്നെ ഇതര പ്രസ്ഥാനങ്ങളിലെ വ്യക്തിബന്ധങ്ങൾ കാത്തു സൂക്ഷിച്ച ഇഖ്ബാൽ സാഹിബിൻ്റെ വിയോഗം ബാലരാമപുരത്തിൻ്റെ പൊതുരംഗത്ത് നികത്തുവാൻ സാധിക്കാത്ത നഷ്ടം തന്നെയാണ്. രാഷ്ട്രീയ പ്രവൃത്തനത്തോടൊപ്പം, രഹസ്യമായി നടത്തപ്പെടുന്ന ജീവകാരുണ്യ പ്രവൃത്തനങ്ങളാണ് പൊതുപ്രവർത്തകരിൽ നിന്നും ഇഖ്ബാൽ സാഹിബിനെ വേറിട്ടതാക്കുന്നതെന്നും, ഏതൊരു പ്രതിസന്ധികളെയും പുഞ്ചിരിക്കുന്ന മുഖത്തോടെ നേരിടുന്ന ഇഖ്ബാൽ സാഹിബിനെയാണ് പൊതു പ്രവർത്തകർ മാതൃകയാക്കേണ്ടതെന്നും യോഗത്തിൽ സംസാരിച്ച നിരവധി പ്രമുഖർ അഭിപ്രായപ്പെട്ടു.
ബാലരാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ: വി മോഹനൻ, എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡൻ്റ് നൗഷാദ് പൂന്തുറ, ടൗൺ വാർഡ് മെമ്പർ സക്കീർ ഹുസൈൻ,ബാലരാമപുരം ടൗൺ ജമാഅത്ത് പ്രസിഡൻ്റ് ജെഎം സുബൈർ, സെക്രട്ടറി ഹാജ, ജമാഅത്ത് മുൻ പ്രസിഡൻ്റ് എഎം മസൂദ്,വലിയപള്ളി ജമാഅത്ത് പ്രസിഡൻ്റ് ഷാനവാസ്മൗലവി, സുധീർ(കോൺഗ്രസ്) മുഹമ്മദ് സബാഹ്(മുസ്ലിംലീഗ്) നൗഷാദ്(ജനകീയ പ്രതികരണ വേദി),
പീരുമുഹമ്മദ്(വെൽഫെയർ പാർട്ടി), ഇഎം ബഷീർ(വ്യാപാരി വ്യവസായി ഏകോപന സമിതി), ഫക്രുദ്ദീൻ(ജമാഅത്തെ ഇസ്ലാമി) ഒറ്റയാൾ സലീം, എംഎംഇ സലീം, (ഭരണഘടന സംരക്ഷണ വേദി) എസ്ഡിപിഐ കോവളം മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് എആർ അനസ്, വൈസ് പ്രസിഡൻ്റുമാരായ കാദർപൂവ്വാർ,ഷെഫീഖ്, മണ്ഡലം കമ്മിറ്റി അംഗം റഊഫ് , ബാലരാമപുരം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ഷെമീർ തുടങ്ങിയവർ സംസാരിച്ചു.
There is no ads to display, Please add some