അന്താരാഷ്ട്ര ടി20യിൽ ആദ്യ സെഞ്ചുറിയുമായി മലയാളി താരം സഞ്ജു സാംസൺ. ബംഗ്ലാദേശിനെതിരെ നടന്ന ടി20 പരമ്പരയിലെ മൂന്നാമത്തെയും, അവസാനത്തെയും മത്സരത്തിലാണ് താരം സെഞ്ചുറി നേടിയത്.
40 പന്തിലായിരുന്നു സെഞ്ചുറി നേടിയത്. 9 ഫോറുകളുടെയും, 8 സിക്‌സറുകളുടെയും അകമ്പടിയോടെയാണ് സെഞ്ചുറി നേട്ടം. റിഷാദ് ഹൊസൈൻ എറിഞ്ഞ പത്താം ഓവറിൽ അഞ്ച് സിക്‌സുകളാണ് സഞ്ചു പായിച്ചത്.

47 പന്തിൽ 111 റൺസെടുത്ത് താരം പുറത്തായി. മുസ്‌തഫിസുർ റഹ്മാൻ എറിഞ്ഞ പന്ത് ബൗണ്ടറി കടത്താനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു. മഹെദി ഹസൻ ക്യാച്ചെടുത്ത് സഞ്ജു പുറത്തായി. 11 ഫോറും, എട്ട് സിക്സറും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ബാറ്റിംഗ്.
ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ, ഇന്ത്യ 13.5 ഓവറിൽ 2 വിക്കറ്റ് നഷ്‌ടത്തിൽ 197 റൺസെടുത്തു. 33 പന്തിൽ 71 റൺസുമായി ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ക്രീസിലുണ്ട്.
