പാലാ : പത്തനംതിട്ട-കോയമ്പത്തൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തിയ റോബിന് ബസിന്റെ ഉടമ ബേബി ഗിരീഷ് അറസ്റ്റില്‍. 2012 ലെ ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് അദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ഈരാറ്റുപേട്ട ഇടമറുകിലെ വസതിയിൽ എത്തിയാണ് അറസ്റ്റ് ചെയ്തത്. ചെക്ക് കേസിലുള്ള വാറന്റിന്റെ കാലാവധി നാളെ അവസാനിക്കുന്ന സാഹചര്യത്തിലാണ് അറസ്റ്റ്. മെഡിക്കൽ പരിശോധനയ്ക്കു ശേഷം എറണാകുളത്തെ കോടതിയിൽ ഹാജരാക്കാനായി കൊണ്ടു പോകും.
ആരുടേതാണെങ്കിലും പ്രതികാര നടപടിയുമായി മുന്നോട്ടു പോകട്ടെ എന്നു ബേബി ഗിരീഷിന്റെ ഭാര്യ അറസ്റ്റിനു പിന്നാലെ പ്രതികരിച്ചു. . ബേബി ഗിരീഷിനെ ഒതുക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ഭാര്യ ആരോപിച്ചു. രണ്ടു ജാമ്യക്കാർ കൂടി ഒപ്പമുള്ളതിനാൽ കേസിൽ ജാമ്യം ലഭിക്കുമെന്നും കുടുംബം പ്രതികരിച്ചു.
There is no ads to display, Please add some