തിരുവനന്തപുരം: ഗതാഗത വകുപ്പിനെയാകെ വെല്ലുവിളിച്ച് സർവീസ് നടത്തുന്ന റോബിൻ ബസിനെ വെട്ടാൻ പുതിയ കോയമ്പത്തൂർ സർവീസുമായി കെഎസ്ആർടിസി. പത്തനംതിട്ട – ഈരാറ്റുപേട്ട – കോയമ്പത്തൂർ വോൾവോ എസി സർവീസ് നാളെ മുതൽ ആരംഭിക്കും.
അതേസമയം, കോടതി പറയും വരെ സർവീസ് തുടരുമെന്ന നിലപാടിലാണ് റോബിൻ ബസുടമ. നാളെയും കോയമ്പത്തൂരിലേക്ക് സർവീസ് നടത്തും. 37500 രൂപ ഇതുവരെ പിഴ വന്നു. നാലിടത്ത് നിർത്തി പരിശോധനയും ഒരിടത്ത് അല്ലാതെയും പരിശോധന നടത്തി. ഇതിനു പുറമെ മറ്റു ചലാനുകളും വരാനുണ്ടെന്നും അദ്ദേഹം പറയുന്നു.
