ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിലെ സെമിഫൈനൽ മത്സരത്തിനിടെ സോഷ്യൽ മീഡിയയിൽ നിന്ന് വമ്പൻ സൈബർ ആക്രമണം നേരിട്ട ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷാമിക്ക് പിന്തുണയുമായി മലയാള സിനിമ സംവിധായകൻ മുഹമ്മദ്‌ റിയാസ്. ഓസ്ട്രേലിയക്കെതിരെയുള്ള മത്സരത്തിനിടെ മുഹമ്മദ് ഷാമി വെള്ളം കുടിച്ചതാണ് ഇപ്പോൾ വലിയ വിവാദത്തിന് വഴി വച്ചിരിക്കുന്നത്.

നോമ്പിന്റെ സമയത്ത് ഇത്തരത്തിൽ മുഹമ്മദ് ഷാമി വെള്ളം കുടിച്ചത് സോഷ്യൽ മീഡിയയിൽ വലിയ ആരോപണങ്ങൾക്ക് വഴിവെച്ചു. ഈ വിഷയത്തിൽ ഷാമിയെ അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാട് പേർ രംഗത്ത് എത്തുകയുമുണ്ടായി. എങ്ങനെയാണ് ഈ സമയത്ത് വെള്ളം കുടിക്കാൻ മുഹമ്മദ് ഷാമിക്ക് തോന്നിയത് എന്നാണ് ഒരു വിഭാഗം ആളുകൾ സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചത്. മാത്രമല്ല ഷാമി ചെയ്ത ഈ പ്രവർത്തിക്ക് മാപ്പു പറയണം എന്നാണ് ചില ആരാധകർ പറഞ്ഞത്.

അതേസമയം ഷമിയുടെ പ്രവർത്തിക്ക് പൂർണ്ണ പിന്തുണയുമായാണ് സംവിധായകൻ റിയാസ് മുഹമ്മദ് രംഗത്തെത്തിയിരിക്കുന്നത്. പകൽ സമയം താൻ ചായ കുടിക്കുന്ന ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവെച്ചു കൊണ്ടായിരുന്നു ഷമിക്കുള്ള പിന്തുണ റിയാസ് അറിയിച്ചത്.

“പകൽ സമയത്ത് മുഹമ്മദ് ഷാമിക്ക് വെള്ളം കുടിക്കാമെങ്കിൽ റിയാസ് മുഹമ്മദിന് ചായയും കുടിക്കാം . ഇപ്പോൾ ഈ പോസ്റ്റ് ഇവിടെ ഇടാൻ ചിലരുടെ ഉള്ളിലെ മാനസിക പ്രശ്നങ്ങൾ തുറന്നു കാണിക്കാൻ വേണ്ടിയാണ്. നോമ്പ് പിടിക്കണ്ടവർക്ക് നോമ്പ് പിടിക്കാം നിസ്ക്‌കരിക്കണ്ടവർക്ക് നിസ്കരിക്കുകയും ചെയ്യാം അത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യം ആണ് അത് പോലെ തന്നെ ദാഹിക്കുന്നവന് എവിടെ വെച്ചും വെള്ളം കുടിക്കാനും അവകാശം ഉണ്ട് അത് ചിലപ്പോൾ പരസ്യമായി ആകാം ചിലപ്പോൾ രഹസ്യമായി ആകാം ആരുടെയും വായിക്കകത്തു കേറി നിന്നല്ലല്ലോ കുടിക്കുന്നത് കണ്ടാൽ കാണാതെ അങ്ങനെ നടന്നു പോകണം അവിടെ തീർന്നു പ്രശ്‌നം…” റിയാസ് കുറിച്ചു.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *