ഹോട്ടലുകൾക്കും തുണിക്കടകൾക്കും തുടങ്ങി സകല സ്ഥാപനങ്ങൾക്കും സേവനങ്ങൾക്കും നമ്മിൽ പലരും ​ഗൂ​ഗിൾ റിവ്യൂ നൽകാറുണ്ട്. എന്നാലിതാ, അതിനെയൊക്കെ കടത്തി വെട്ടുന്നൊരു കാര്യം ചെയ്തിരിക്കുകയാണ് സ്പെയിനിൽ ഒരാൾ. അയാൾ ഗൂ​ഗിൾ റിവ്യൂ നൽകിയിരിക്കുന്നത് 14 വർഷം ചെലവഴിച്ച ജയിലിനാണ്. ജയിലിൽ നിന്നും ഇറങ്ങിയ ശേഷമാണ് റിവ്യൂ നൽകിയിരിക്കുന്നത്.

ജോസ് പെരസ് എന്നയാളാണ് ​ജയിലിന് ​ഗൂ​ഗിൾ റിവ്യൂ നൽകിയിരിക്കുന്നത് എന്നാണ് ദ മിറർ റിപ്പോർട്ട് ചെയ്യുന്നത്. അതിന് പ്രധാന കാരണമായി പറയുന്നത് താൻ 14 കൊല്ലമാണ് ആ ജയിലിൽ കഴിഞ്ഞത്, അവിടെ നിന്നും പല തവണ താൻ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല എന്നാണ്. അതിന്റെ മതിൽ വലുതാണെന്നും പെരസ് പറയുന്നു.

മതിൽ കയറാൻ ശ്രമിക്കുന്നതിനിടയിൽ ഒരു തവണ പിടിക്കപ്പെട്ടു എന്നും നല്ലപോലെ മർദ്ദനമേൽക്കേണ്ടി വന്നു എന്നും പെരസ് പറയുന്നു. മയക്കുമരുന്നൊക്കെ ജയിലിൽ കിട്ടും, ബലാത്സം​ഗം പോലുള്ള കാര്യങ്ങൾ വളരെ അപൂർവമാണ്. എന്നിട്ടും ജയിലിന് വെറും രണ്ട് സ്റ്റാർ മാത്രം നൽകാൻ പെരസ് കാരണമായി പറയുന്നത് അവിടെ നിന്നും രക്ഷപ്പെടാനുള്ള ബുദ്ധിമുട്ടാണ് എന്നും പരസ് പറയുന്നു.

അതിനൊപ്പം തന്നെ ഭക്ഷണം അത്ര മോശമല്ല, എന്നാൽ ജയിലിലെ സ്റ്റാഫിന്റെ കാര്യം ഭയാനകമാണ് എന്നാണ് ഇയാളുടെ വിലയിരുത്തൽ. എന്തായാലും, പെരസിന്റെ ​ഗൂ​ഗിൾ റിവ്യൂ വൈറലായി എന്നാണ് പറയുന്നത്. നിരവധിപ്പേരാണ് ഇതുമായി ബന്ധപ്പെട്ട കമന്റുകളുമായി എത്തിയത്.

ഒരാൾ പറഞ്ഞത്, എന്തൊക്കെ പറഞ്ഞാലും സൗജന്യ ഭക്ഷണവും സേവനവും കിട്ടും പിന്നെ സുഹൃത്തുക്കളെ ഉണ്ടാക്കിയെടുക്കാനുള്ള അവസരം കിട്ടുമല്ലോ എന്നാണ്. എന്നാൽ, മറ്റൊരാൾ പറഞ്ഞത്, ജയിലിൽ നിന്നും ആറ് വർഷം താൻ പുറത്ത് ചാടാൻ നോക്കി എന്നാൽ സാധിച്ചില്ല എന്നുമാണ്.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *

You missed