കൊച്ചി: നടനും സംവിധായകനുമായ രഞ്ജി പണിക്കര്‍ക്ക് വീണ്ടും വിലക്കുമായി തീയറ്റര്‍ ഉടമകളുടെ സംഘടന. രഞ്ജി പണിക്കരുമായി സഹകരിക്കിലെന്ന് തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് അറിയിച്ചു.

രഞ്ജി പണിക്കര്‍ക്ക് പങ്കാളിത്തമുള്ള നിർമാണ വിതരണക്കമ്പനി തീയേറ്റർ വിഹിതമായി നൽകേണ്ട മുപ്പത് ലക്ഷത്തോളം രൂപ കുടിശിക വരുത്തിയെന്നാരോപിച്ചാണ് തീയേറ്ററുടമകളുടെ സംഘടനയായ ഫിയോക്കിന്റെ നടപടി.

രഞ്ജി പണിക്കര്‍ അഭിനയിച്ചതോ അദ്ദേഹത്തിന് മറ്റേതെങ്കിലും തരത്തില്‍ പങ്കാളിത്തമുള്ളതോ ആയ ചിത്രങ്ങള്‍ക്കുള്‍പ്പെടെയാണ് തിയറ്റര്‍ ഉടമകളുടെ സംഘടന നിസ്സഹകരണം പ്രഖ്യാപിച്ചത്. നേരത്തെയും ഫിയോക് രഞ്ജി പണിക്കര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *