ഐപിഎല്ലിൽ വീണ്ടും മഴയുടെ കളി. ശക്തമായ മഴയെ തുടര്‍ന്ന് ബെംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കാനിരുന്ന റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു – കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരം ഉപേക്ഷിച്ചു. കനത്ത മഴയെ തുടര്‍ന്ന് ടോസ് പോലും സാധ്യമാകാതെ വരികയായിരുന്നു.

ഇതോടെ നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേ ഓഫ് കാണാതെ പുറത്തായി. ഇരുടീമുകൾക്കും ഓരോ പോയിന്റ് വീതം ലഭിച്ചതോടെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു 17 പോയിന്റുകളുമായി പ്ലേ ഓഫിലേയ്ക്ക് ഒരു പടി കൂടി അടുത്തു.

നാളെ നടക്കുന്ന മത്സരങ്ങളിൽ പഞ്ചാബ് കിങ്സ് അല്ലെങ്കിൽ ഡൽഹി ക്യാപിറ്റൽസ് പരാജയപ്പെട്ടാൽ ആർസിബിക്ക് ഈ സീസണിൽ പ്ലേ ഓഫിൽ കടക്കുന്ന ആദ്യ ടീമാകാൻ കഴിയും. പഞ്ചാബിന് രാജസ്ഥാൻ റോയൽസും ഡൽഹിക്ക് ഗുജറാത്ത് ടൈറ്റൻസുമാണ് എതിരാളികൾ. അതിനിടെ മത്സരം മഴയെടുത്തതോടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ ഏറെക്കുറെ അസ്തമിച്ചു.
