മുണ്ടക്കയം: കൊക്കയാർ പഞ്ചായത്തിലെ അഴങ്ങാട് അടികാട് തോക്കിയാടിക്കൽ ഭാഗത്ത് ഉണ്ടായ ഉരുൾ പൊട്ടലിനെ തുടർന്ന് പുലയാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ഉയർന്നു. തുടർച്ചയായി രണ്ടര മണിക്കൂറോളം പെയ്ത ശക്തമായ മഴയെ തുടർന്നാണ് മേഖലയിൽ ഉരുൾപൊട്ടൽ ഉണ്ടായത്.
വാഗമൺ മലനിരയുടെ ഒട്ടുമിക്ക മേഖലയിലും അതിശക്തമായ മഴയാണ് ഇന്ന് ഉച്ചകഴിഞ്ഞ് രേഖപ്പെടുത്തിയത്. കൊക്കയാറ്റിലെയും, പുല്ലകയാറ്റിലെയും ജലനിരപ്പ് ഉയർന്നു. മണിമലയാറ്റിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. മണിമലയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക.
