കേരള പൊലീസ് സേനയിലെ ക്രിമിനലുകൾക്കെതിരെ താൻ നൽകിയ പരാതികളിൽ സർക്കാർ നീതിപൂർവമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷയെന്ന് നിലമ്പൂർ എംഎൽഎ പി വി അൻവർ. മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും കൃത്യമായ പരാതി നൽകി. ഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘം ഇക്കാര്യം അന്വേഷിക്കുന്നുണ്ട്.

സർക്കാർ നീതിപൂർവമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. മലപ്പുറം എസ് പിയായിരുന്ന സുജിത് ദാസിനെ സസ്പെൻഡ് ചെയ്തത് നടപടിയുടെ ആദ്യ സൂചനയാണ്. അതുകൊണ്ടുതന്നെ സർക്കാറിൽ പ്രതീക്ഷയർപ്പിക്കുന്നുവെന്നും എംഎൽഎ പറഞ്ഞു.

പരാതിയിൽ പറയുന്ന പ്രധാന കാര്യം സ്വർണക്കള്ളക്കടത്തും പൊലീസിലെ ക്രിമിനലുകളുമെന്നതാണ്. ഇക്കാര്യം വാർത്താ സമ്മേളനത്തിലും സൂചിപ്പിച്ചതാണ്. നാളെ തൃശ്ശൂർ ഡിഐജി തന്റെ മൊഴിയെടുക്കും. അന്വേഷണത്തിൽ നീതി ലഭിക്കും എന്നാണ് പ്രതീക്ഷ. പൊലീസിൽ പുഴുക്കുത്തുകളുണ്ട്.

തൃശ്ശൂർ ഡിഐജി നല്ല ഉദ്യോഗസ്ഥൻ എന്നാണ് മനസ്സിലാക്കുന്നത്. സത്യസന്ധമായ അന്വേഷണം നടക്കും എന്നാണ് പ്രതീക്ഷ. ഐ ജി നേരിട്ട് കേസ് അന്വേഷിക്കുന്നത് നല്ലകാര്യമാണ്. കേസ് വഴിതിരിച്ചുവിടാനുള്ള സാധ്യത മുൻകൂട്ടി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പൊലീസിന്റെ ക്രിമിനലിസത്തിൽ ഇരകളായവ‍ർക്ക് പരാതി അറിയിക്കാൻ പി വി അൻവർ വാട്സ്ആപ്പ് നമ്പർ പുറത്തുവിട്ടു. 8304855901 എന്ന നമ്പറിലൂടെ ഇത്തരം ക്രൂരതകൾ ജനങ്ങൾക്ക് അറിയിക്കാമെന്നും അന്‍വര്‍ പറഞ്ഞു.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *

You missed