കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് വീട്ടിനുള്ളിൽ അതിക്രമിച്ചു കയറി ലൈംഗിക അതിക്രമം നടത്തിയ കേസിൽ 15 വർഷം കഠിനതടവും 5,5000 /-രൂപ പിഴയും. അയർക്കുന്നം അമയന്നൂർ തുണ്ടിൽപ്പടി പുളിയായിക്കുന്നേൽ കൊച്ചുമോൻ ഗോപാലനെ (32)യാണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി പോക്സോ ജഡ്ജി റോഷൻ തോമസ് ശിക്ഷിച്ചത്.

2024 സെപ്റ്റംബർ 10 നും നവംബർ 12 നും ഇടയിലാണ് പീഡക്കേസ് രജിസ്റ്റർ ചെയ്തത്. 15വർഷം കഠിനതടവും55000, /- രൂപ പിഴയും പിഴ അടച്ചാൽ 50,000 /- രൂപ അതിജീവിതക്കു നൽകുന്നതിനും കോടതി ഉത്തരവിട്ടു.

പാലാ പോലീസ് സ്റ്റേഷൻ എസ്.എച്ച് ഒ ആയിരുന്ന അനൂപ് ജോസ് രജിസ്റ്റർ ചെയ്ത കേസിൽ എസ്.ഐ സജു. ടി. ലൂക്കോസ് പ്രതിയെ അറസ്റ്റ് ചെയ്തു അന്വേഷണം പൂർത്തിയാക്ക പ്രതിയുടെ പേരിൽ കുറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചു.


