കോട്ടയം: ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശത്തിൽ പി.സി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. കോട്ടയം ജില്ലാ സെക്ഷൻസ് കോടതിയാണ് ജാമ്യ ഹരജി തള്ളിയത്. ജനുവരി 5ന് നടന്ന ചാനൽ ചർച്ചയിലായിരുന്നു ഇന്ത്യയിലെ മുസ്ലിംകൾ മുഴുവൻ വർഗീയവാദികളാണ് എന്ന വിവാദ പരാമർശം പി.സി ജോർജ് നടത്തിയത്.
![](https://criticaltimes.online/wp-content/uploads/2025/02/IMG-20250206-WA0023.jpg)
സംഭവത്തിൽ യൂത്ത് ലീഗ് നൽകിയ പരാതിയിൽ ഈരാറ്റുപേട്ട പൊലീസാണ് കേസെടുത്തത്. ഇതിന് പിന്നാലെയാണ് പി.സി ജോർജ് മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചത്. നാല് തവണ മുൻകൂർ ജാമ്യ ഹരജി പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചിരുന്നു. തുടർന്ന് ഇന്നലെയാണ് കേസിൽ വാദം പൂർത്തിയായത്.
![](https://criticaltimes.online/wp-content/uploads/2025/02/IMG-20250206-WA0059.jpg)
There is no ads to display, Please add some