ചാലക്കുടിയിൽ വൻ തീപിടുത്തം. ഊക്കൻസ് പെയിൻ്റ് ഹാർഡ് വെയർ ഷോപ്പിനാണ് തീപിടിച്ചത്. രാവിലെ 8.30 നാണ് തീപിടുത്തമുണ്ടായത്. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

കടയുടെ തൊട്ടടുത്തുള്ള ഗ്യാസ് ഗോഡൗണിൽ നിന്നും ഗ്യാസ് നീക്കുകയാണ്. ജില്ലകളിലെ കൂടുതൽ അഗ്നിശമനസേനകളിൽ നിന്ന് ഫയർഫോഴ്സ് യൂണിറ്റുകൾ എത്താൻ ചാലക്കുടി നിന്ന് അടിയന്തര സന്ദേശം നൽകിയിട്ടുണ്ട്. തൃശൂർ, പുതുക്കാട്, മാള, ചാലക്കുടി, ഇരിങ്ങാലക്കുട എന്നിവിടങ്ങളിൽ നിന്ന് ഫയർഫോഴ്സ് യൂണിറ്റുകൾ രക്ഷാപ്രവർത്തനത്തിനെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *