കൊച്ചി: ആലുവയിൽ മുഖ്യമന്ത്രി എത്തുന്ന ദിവസം സമ്മേളനവേദിക്ക് സമീപത്തെ കടകളിൽ ഗ്യാസ് ഉപയോഗിച്ച് പാചകം ചെയ്യരുതെന്ന് പൊലീസിന്‍റെ നോട്ടീസ്. ആലുവ പ്രൈവറ്റ് ബസ്റ്റാൻഡിൽ പ്രവർത്തിക്കുന്ന് കടകൾക്കാണ് പോലീസിന്റെ നോട്ടീസ്.

ഭക്ഷണം മറ്റു സ്ഥലങ്ങളിൽ ഉണ്ടാക്കി കടയിൽ എത്തിച്ച് വിൽക്കണം. കടയിലെ ജീവനക്കാർ പൊലീസ് സ്റ്റേഷനിൽ നിന്ന് തിരിച്ചറിയൽ കാർഡ് വാങ്ങണമെന്നും ആലുവ ഈസ്റ്റ് പോലീസ് നൽകിയ നോട്ടീസിൽ പറയുന്നു.

തിരിച്ചറിയൽ കാർഡ് ഇല്ലാത്ത ജീവനക്കാരെ കടയിൽ ജോലിക്ക് നിർത്താൻ ആകില്ലെന്നും സുരക്ഷാകാരണങ്ങൾ മുൻനിർത്തിയാണ് നിർദേശമെന്നും നോട്ടീസിൽ പറയുന്നു.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *

You missed