മുണ്ടക്കയം: മുണ്ടക്കയത്ത് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് വീട്ടമ്മ മരിച്ചു. വണ്ടൻപതാൽ തുണ്ടിത്തറ സ്വദേശി അശ്വതി സന്തോഷാണ് മരിച്ചത്.
ബുധനാഴ്ച വൈകുന്നേരം അഞ്ചരയോടെ കോരുത്തോട് ബാങ്ക് പടി പത്തേക്കറിലാണ് അപകടം. ഇറക്കത്തിൽ സ്കൂട്ടർ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.