ചന്ദ്രനെ പോയി നോക്കൂ…!! ഇന്ന് രാത്രി ചന്ദ്രനെ നോക്കിയവർ തീർച്ചയായും ഞെട്ടിക്കാണും. പെട്ടെന്ന് പുറത്തിറങ്ങി നോക്കിയാൽ നിങ്ങൾക്കും ഈ പ്രതിഭാസം കാണാൻ സാധിക്കും.

രാത്രിയിൽ ചന്ദ്രന് ചുറ്റും വളയങ്ങൾ കണ്ടോ. മൂൺ ഹാലോ എന്നറിയപ്പെടുന്ന പ്രതിഭാസമാണിത്. സൂര്യനോ ചന്ദ്രനോ ചുറ്റും ഏകദേശം 22 ഡിഗ്രി ആംഗിളിൽ കാണുന്ന പ്രകാശ വലയമാണ് ഹാലോ അല്ലെങ്കിൽ 22 ഡിഗ്രി ഹാലോസ്. റിഫ്രാക്ഷൻ, അല്ലെങ്കിൽ പ്രകാശത്തിന്റെ വിഭജനം, ഐസ് ക്രിസ്റ്റലുകളിൽ നിന്നുള്ള പ്രതിഫലനം കൂടാതെ പ്രകാശത്തിന്റെ തിളക്കം എന്നിവയാണ് ഹാലോ ആയി കാണപ്പെടുന്നത്.

സൂര്യനിൽ നിന്ന് വരുന്ന പ്രകാശകിരണങ്ങൾ വായുവിലെ ജലകണങ്ങളിൽ തട്ടി പ്രതിഫലിച്ചാണ് പകൽ സമയം മഴവില്ലുണ്ടാകുന്നത്. ഇതുപോലെ തന്നെ രാത്രിയിൽ മഴവില്ല് ഉണ്ടാകുപ്പോൾ അത് ചന്ദ്രന് ചുറ്റും ഒരു പ്രഭാവലയത്തിന്റെ ഭാഗമായാണ് പ്രത്യക്ഷപ്പെടുന്നത് ഇതാണ് ഇപ്പോൾ ആകാശത്ത് കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *