കണ്ണിന് പരിക്കേറ്റ പാലക്കാട്ടെ കൊമ്പൻ പിടി 5നെ മയക്കുവെടി വെച്ച് ദൌത്യ സംഘം. ആനയെ ഉടൻ കാട്ടിൽ നിന്ന് പുറത്തേക്ക് കൊണ്ടുവരും. വടവുമായി ഉദ്യോഗസ്ഥര്‍ കാട്ടിലേക്ക് പോയിട്ടുണ്ട്. ആനയെ ചികിത്സിക്കുന്നതിന്റെ ഭാഗമായിട്ടാണ് മയക്കുവെടി വെച്ച് പിടികൂടുന്നത്. ആനയെ മയക്കുവെടിവെച്ച ശേഷം പ്ലാനുകൾ ആലോചിക്കും എന്നാണ് ഫോറസ്റ്റ് ചീഫ് വെറ്റിനറി സർജൻ ഡോ.അരുൺ സക്കറിയ അറിയിച്ചത്.

ചികിത്സ നൽകിയ ശേഷം ആനയെ കാട്ടിലേക്ക് തിരിച്ചയക്കും. പരിക്ക് ഗുരുതരമെങ്കിൽ ബേസ് ക്യാംപിലേക്ക് മാറ്റിയേക്കും. വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലാണ് ദൗത്യം. ദൗത്യം നടക്കുന്നതിനാൽ മലമ്പുഴ – കഞ്ചിക്കോട് റോഡിൽ ഗതാഗത നിരോധനം ഏര്‍പ്പെടുത്തി. ദൗത്യത്തിനായി മുത്തങ്ങയിൽ നിന്ന് വിക്രം, ഭരത് എന്നീ കുങ്കിയാനകളെ പാലക്കാട് എത്തിച്ചിട്ടുണ്ട്.