ഈരാറ്റുപേട്ട: ഈരാറ്റുപേട്ട പനച്ചികപ്പാറയിൽ 100 ഗ്രാമിലധികം എംഡിയുമായി മൂന്നുപേർ പിടിയിൽ. പനച്ചികപ്പാറ മണ്ഡപത്തിപാറ സ്വദേശി തെക്കേടത്ത് വിമൽ രാജ്, ഈരാറ്റുപേട്ട നടക്കൽ മണിമലകുന്നേൽ ജീമോൻ എംഎസ്, തീക്കോയി മാവടി മണ്ണാറാത്ത് എബിൻ റെജി എന്നിവരാണ് പിടിയിലായത്.

ബാംഗ്ലൂരിൽ നിന്നും കടത്തികൊണ്ടുവന്ന ലഹരി മരുന്ന് ഡാൻസാഫ് സംഘമാണ് പിടികൂടിയത്. വിമലിനെ നേരത്തെയും എംഡിഎംഎ കൈവശം വച്ചതിന് പിടികൂടിയിട്ടുണ്ട്. നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

