കണ്ണൂർ: പ്രവാസിയുടെ വീട് കുത്തിത്തുറന്ന് 75 പവൻ സ്വർണാഭരണം കവർന്നു. കണ്ണൂർ പയ്യന്നൂരിലാണ് സംഭവം. പെരുമ്പയിൽ സിഎച്ച് സുഹറയുടെ വീട്ടിൽ നിന്നാണ് സ്വർണം മോഷണം പോയത്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള ഭർത്താവ് ആമുവിനൊപ്പമായിരുന്നു സുഹറ. വീട്ടിൽ മകനും ഭാര്യയും മക്കളുമാണ് ഉണ്ടായിരുന്നത്. ഇവർ മുകളിലത്തെ നിലയിലായിരുന്നു.
രാവിലെ ഉണർന്നപ്പോഴാണ് വീടിന്റെ മുൻവാതിൽ തുറന്നുകിടക്കുന്നത് കണ്ടത്. വാതിലിന്റെ പൂട്ട് പൊളിച്ചാണ് കള്ളൻ അകത്ത് കയറിയത്. രണ്ട് മുറികളിലായുണ്ടായിരുന്ന അലമാരകൾ കുത്തിപ്പൊളിച്ചാണ് കവർച്ച നടത്തിയതെന്ന് വീട്ടുകാർ പറഞ്ഞു. ഒരു മുറിയിൽ കമ്പിപ്പാരയും മറ്റൊരു മുറിയിൽ കത്തിയും വാളും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി