പാലാ: മാർ സ്ലീവാ മെഡിസിറ്റി ആറാം വാർഷികത്തോടനുബന്ധിച്ച് 24 വരെ മെഗാ സർജറി മെഡിക്കൽ ക്യാമ്പ് നടത്തും. ക്യാമ്പിൽ രജിസ്ട്രേഷൻ സൗജന്യമാണ്. ഡോക്ടർ കൺസൾട്ടേഷന് അൻപത് ശതമാനവും ഒ.പി. റേഡിയോളജി സേവനങ്ങൾക്ക് ഇരുപത് ശതമാനവും ഒ.പി. ലാബ് സേവനങ്ങൾക്ക് പതിനഞ്ച് ശതമാനവും ഇളവുലഭിക്കും.

സർജിക്കൽ പ്രീ-ഓപ്പറേറ്റീവ് ഇൻവെസ്റ്റിഗേഷനുകൾക്ക് 15 ശതമാനവും ഡിസ്ചാർജ് ബില്ലിൽ 30 ശതമാനവും കുറവുണ്ട്. എല്ലാ സർജറി വിഭാഗങ്ങളിലെയും വിദഗ്ധ ഡോക്ടർമാരുടെ സേവനം ക്യാമ്പിൽ ലഭിക്കും. വിവരങ്ങൾക്കും രജിസ്ട്രേഷനും 9188925716, 8281699260.

