തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ മണ്‍സൂണ്‍ ബമ്പര്‍ ടിക്കറ്റിന് വന്‍ വരവേല്‍പ്പ്. മെയ് 29ന് നറുക്കെടുത്ത വിഷു ബമ്പറിന് പിന്നാലെ ആയിരുന്നു മൺസൂൺ ബമ്പറിന്റെ ടിക്കറ്റ് റിലീസ് ചെയ്തത്. 10 കോടിയാണ് ഒന്നാം സമ്മാനം. 250 രൂപയാണ് ടിക്കറ്റ് വില. രണ്ടാം സമ്മാനം ഒരു കോടി വീതം 5 പേർക്കും മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 5 പേർക്കും ലഭിക്കും. ജൂലൈ 26നാണ് നറുക്കെടുപ്പ് നടക്കുക.

ആലപ്പുഴ പഴവീട് പ്ലാം പറമ്പിൽ വിശ്വംഭരനാണ് വിഷു ബമ്പറിൻ്റെ 12 കോടി അടിച്ചത്. ലോട്ടറി വിൽപ്പന നടത്തിയ ചെറുകിട കച്ചവക്കാരി ജയയുടെ അയല്‍വാസി വിശ്വംഭരൻ. നറുക്കെടുപ്പ് നടന്ന് ഏറെ വൈകി ആയിരുന്നു ഇദ്ദേഹം ഭാഗ്യം തുണച്ച വിവരം അറിഞ്ഞത്. പിന്നാലെ പൊതുവേദിയില്‍ എത്തുകയും ചെയ്തിരുന്നു. വീട് വെക്കണമെന്നാണ് ചിന്തിക്കുന്നതെന്നും പണം എങ്ങനെ ചിലവഴിക്കണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും വിശ്വംഭരൻ അന്ന് പറഞ്ഞിരുന്നു. അർഹതപ്പെട്ട പാവപ്പെട്ടവരെ സഹായിക്കും. കളളുകുടിക്കാനും കളയാനും കൊടുക്കില്ല. ഞാൻ പണ്ട് കളളുകുടിച്ച് കാശ് കളഞ്ഞതാണ്. അത് കൊണ്ട് എനിക്കറിയാം. അങ്ങനെ വരുന്നവർക്ക് കൊടുക്കില്ലെന്നും വിശ്വംഭരൻ പറഞ്ഞിരുന്നു.

വിഷു ബമ്പറിന്‍ രണ്ടാം സമ്മാനം ഒരു കോടി വീതം ആറു പരമ്പരകള്‍ക്ക് വീതം നല്‍കിയിരുന്നു. 10 ലക്ഷം വീതം മൂന്നാം സമ്മാനവും ആറു പരമ്പരകള്‍ക്ക് അഞ്ചു ലക്ഷം വീതം നാലാം സമ്മാനവും നല്‍കുന്ന വിധത്തിലായിരുന്നു മറ്റ് സമ്മാനഘടനകള്‍. അഞ്ച് മുതല്‍ ഒന്‍പത് വരെയുള്ള സമ്മാനങ്ങളായി യഥാക്രമം 5000, 2000, 1000, 500, 300 രൂപയും നല്‍കി.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *

You missed